
മുത്തശ്ശി കഥകളെ സ്നേഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. മുത്തശ്ശി കഥകളിലൂടെ പുരാണങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരുന്ന ഒരു തലമുറ തന്നെ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. വളർന്നുവരുന്ന ഈ തലമുറയിലെ എത്ര കുട്ടികൾക്ക് ഭാരത സംസ്കൃതിയെ അറിയാം? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മളിൽ എത്രപേർക്ക് ഈ കഥകളൊക്കെ അറിയാം എന്ന് ചിന്തിച്ചു നോക്കൂ.... പലർക്കും പരിചിതം എന്ന് തോന്നുന്ന ആ കഥകളിലൂടെ നമുക്ക് ഒരു യാത്ര തുടങ്ങാം. നിങ്ങളോടൊപ്പം സംസ്കൃതി....