പരിശുദ്ധ ഖുർആനിന്റെ പഠനം ലളിതവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയായ “വെളിച്ചം സൗദി ഓൺലൈൻ” ആറാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

2024 മെയ് 24 മുതൽ ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്നതാണ് വെളിച്ചം സൗദി ഓൺലൈൻ ആറാം ഘട്ടം.

പരിശുദ്ധ ഖുർആനിലെ ജുസ്അ് 20, 21 ഇൽ നിന്നുള്ള സൂറത്തുല്‍ അങ്കബൂത്ത്, സൂറത്തുര്‍ റൂം, സൂറത്തു ലുഖ്മാന്, എന്നീ അദ്ധ്യായങ്ങളുടെ അർത്ഥവും ആശയവും മനസ്സിലാക്കിയുള്ള വ്യവസ്ഥാപിതമായ ഒരു പഠനമാണ് ഉദ്ദേശിക്കുന്നത്.

മലയാള ഭാഷയിൽ ഏറ്റവും പ്രസിദ്ധമായ “മർഹൂം മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയാണ് പഠനത്തിന് ആസ്പദമാക്കുന്നത്.

പാഠഭാഗം

▪️ സൂറ: അങ്കബൂത്ത്

▪️ സൂറ: റൂം

▪️ സൂറ: ലുഖ്മാൻ

പതിനാല് ദിവസം വീതം കാലാവധിയുള്ള പന്ത്രെണ്ട് ക്യാമ്പയിനുകളും, തുടർന്ന് വരുന്ന 2 റിവിഷൻ ക്യാമ്പയിനുകളും, ഗ്രാൻഡ് ഫിനാലെയും ഇതിൽ ഉൾപ്പെടുന്നു.

<p style='color:grey; font-size:0.75e